Home IndiaUncut ജോലിവാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേര് അറസ്റ്റിൽ

ജോലിവാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേര് അറസ്റ്റിൽ

SHARE

ഡൽഹിയിൽ ആണ് സംഭവം. പതിനാറുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രവി(25)അങ്കിത്(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഡല്‍ഹി മോതി നഗറിലെ ഇഎസ്‌ഐ ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായത്. ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.നഗരത്തില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്തുവരികയാണ് പെണ്‍കുട്ടി.

സംഭവ ദിവസം പാത്രങ്ങള്‍ വാങ്ങാനായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും 9 മണിയോടുകൂടിയാണ് പെണ്‍കുട്ടി പുറത്തേക്ക് പോകുന്നത്. അങ്കിതും രവിയും വഴിയില്‍ വെച്ചു പെണ്‍കുട്ടിയെ കാണുകയും കൂടുതല്‍ പണം ലഭിക്കുന്ന മറ്റൊരു ജോലിയും താമസ സൗകര്യവും തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തു കൂട്ടികൊണ്ടു പോകുകയുമായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടി മൂന്ന് മാസം മുന്പാണ് ജോലി തേടി ഡല്‍ഹിയിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.