ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ് ഗ്രിഡ്) പരിശോധിക്കുന്നു. ഇന്ത്യന്‍ വിമാനകമ്പനികളിൽ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്നു വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും നാറ്റ്ഗ്രിഡ് ആവശ്യപ്പെട്ടു.
ചില പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ഡാറ്റാബേസിലേക്കു നല്‍കാനാണു നിര്‍ദേശം. ഈ വിവരങ്ങള്‍ നാറ്റ്ഗ്രിഡ് ശേഖരിച്ചു കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണത്തിനായി ലഭ്യമാക്കുമെന്നാണു വ്യോമയാന വൃത്തങ്ങള്‍ നല്കുന്ന സൂചന.