Home GlobalVoice സൗദിയില്‍ ഒരു മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി

സൗദിയില്‍ ഒരു മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി

SHARE

സൗദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. 12 മേഖലകളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനു നല്‍കിയ സാവകാശം അവസാനിച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കാര്‍-ബൈക്ക് ഷോറൂമുകള്‍, റെഡിമൈഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, കണ്ണട, എന്നിവ വില്‍ക്കുന്ന കടകള്‍, സ്പെയര്‍പാര്‍ട്സുകള്‍, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്, ഇലക്‌ട്രിക്ക് -ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.

അതേസമയം ചില സ്ഥാപനങ്ങളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് ഒരു വര്‍ഷം പ്രത്യേക ഇളവ് നല്‍കിയിരുന്നു. സ്വദേശികള്‍ക്ക് മതിയായ പരിചയസമ്പത്ത് ആര്‍ജ്ജിക്കുന്നതിനാണ് വിദേശികള്‍ക്ക് ഈ മേഖലകളില്‍ ഒരു വര്‍ഷത്തെ ഇളവ് അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.