Home KeralaFocus മോട്ടോര്‍ വാഹന ഭേദഗതി നിയമം; സാധ്യത പഠിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി

മോട്ടോര്‍ വാഹന ഭേദഗതി നിയമം; സാധ്യത പഠിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി

SHARE

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന ഭേദഗതി നിയമം മറ്റ്‌ സംസ്ഥാനങ്ങള്‍ എങ്ങനെയാണ്‌ നടപ്പാക്കുന്നതെന്ന് പഠിക്കാന്‍ ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സപ്തംബര്‍ 16 നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ചില സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ പിഴ പകുതിയാക്കി കുറച്ചതായും വാര്‍ത്തകളുണ്ട്. ഇത്തരം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ നിയമപരമായ നടപടികള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുകയാണ്‌ ചുമതല.യെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വര്‍ധിപ്പിച്ച പിഴയ്‌ക്കപ്പുറം സംസ്ഥാനതാല്‍പ്പര്യത്തെ ഹനിക്കുന്ന, പൊതുമേഖലയെ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ നിയമത്തിലേറെയാണ്‌.ഭേദഗതി നിയമം നടപ്പാക്കിയത്‌ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചാണെന്നും.വ്യക്തമായിട്ടുണ്ട്. സംസ്ഥാന താല്‍പ്പര്യത്തെയും പൊതുഗതാഗത മേഖലയെയും ഇതെങ്ങനെ ബാധിക്കുമെന്ന്‌ പഠിച്ച്‌ ഗതാഗതവകുപ്പ്‌ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അവയെല്ലാം തള്ളിയാണ്‌ കേന്ദ്രം നിയമം പാസാക്കിയത്‌.

നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി നടന്ന ഗതാഗതമന്ത്രിമാരുടെ രണ്ട്‌ യോഗത്തിലും കേരളം ഇതിനെതിരായ പ്രതിഷേധം അറിയിച്ചിരുന്നു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാര്‍ ബില്ലിനെ പിന്തുണച്ചപ്പോഴായിരുന്നു ഇത്‌. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ കൈയടിച്ച്‌ പിന്തുണച്ച കോണ്‍ഗ്രസാണ്‌ ഇപ്പോള്‍ അതിനെതിരെ രംഗത്തെത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.