Home KeralaFocus സുഹൃത്തുക്കളോടൊപ്പം അമിതമായി മദ്യപിച്ചു 64 വയസുകാരൻ മരിച്ചു

സുഹൃത്തുക്കളോടൊപ്പം അമിതമായി മദ്യപിച്ചു 64 വയസുകാരൻ മരിച്ചു

SHARE

അമിതമദ്യപാനത്തെ തുടര്‍ന്ന്‍ സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. ആറാട്ടുപുഴ കരോട്ടുമുറി മുടപ്പിലായി സുകുമാരന്‍ (64) ആണ് മരിച്ചത്. രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറാട്ടുപുഴ വലിയകോളനിയിലാണ് സംഭവം. സുകുമാരനോടൊപ്പം മദ്യപിച്ച കൈലാത്ത് ജയന്‍, മാങ്ങാറി വീട്ടില്‍ പീതാംബരന്‍, മൈമ്ബിള്ളി അര്‍ജുനന്‍ എന്നിവരെ ആദ്യം തൃശ്ശൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ജയനെ പിന്നീട് കാണാതായെന്നും പോലീസ് പറഞ്ഞു.

രോഗിയായ സുകുമാരന്‍ അമിതമായി മദ്യപിച്ചതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. വില കുറഞ്ഞ രണ്ട് കുപ്പി മദ്യവും അഞ്ച് കുപ്പി ബിയറുമാണ് ഇവര്‍ കഴിച്ചത്. ചേര്‍പ്പ് പോലീസ്, ചേര്‍പ്പ് എക്സൈസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.