Home KeralaFocus ഇനി മുതൽ കേസിന്റെ പുരോഗതി മൊബൈലില്‍ അറിയാന്‍ സംവിധാനം

ഇനി മുതൽ കേസിന്റെ പുരോഗതി മൊബൈലില്‍ അറിയാന്‍ സംവിധാനം

SHARE

കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച്‌ പ്രതി ശിക്ഷിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങള്‍ തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലിസ് രൂപം നല്‍കി.

കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫിസറും ആംഡ് പോലിസ് ബറ്റാലിയന്‍ ഡിഐജിയുമായ പി പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.

ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്ബോള്‍ തന്നെ മൊബൈല്‍ നമ്ബര്‍ കൂടി ലഭ്യമാക്കിയിരിക്കണം. സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍

നോഡല്‍ ഓഫിസറെയോ (9497998999) സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ(0471 2722500) ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.