Home IndiaUncut പ്രഭാസ് ചിത്രം സാഹോ; ആക്ഷന്‍ രംഗത്തിന്റെ മേക്കിംങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രഭാസ് ചിത്രം സാഹോ; ആക്ഷന്‍ രംഗത്തിന്റെ മേക്കിംങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

SHARE

സഹോ സിനിമയുടെ മേക്കിംങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി സുജിത് സംവിധാനം ചെയ്ത സാഹോയുടെ ആക്ഷന്‍ രംഗത്തിന്റെ മേക്കിംങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എട്ട് മിനിട്ടുളള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി ചെലവഴിച്ചത്. സാബു സിറില്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സിനിമയ്ക്കായി അദ്ദേഹം പ്രത്യേക ട്രക്കുകളും കാറുകളും സ്വന്തമായി നിര്‍മിക്കുകയായിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. സുജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫറായ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ഈ ത്രില്ലര്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ ജാക്കി ഷറഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.