Home GlobalVoice ആലിബാബയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ജാക്ക് മാ ഇന്നിറങ്ങും

ആലിബാബയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ജാക്ക് മാ ഇന്നിറങ്ങും

SHARE

ആലിബാബയെന്ന ചൈനീസ് ഇ- കൊമേഴ്‌സ് കമ്ബനിയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച്‌ ജാക്ക് മാ വിരമിക്കുന്നു. തന്റെ 55-ാം വയസിലാണ് ജാക്ക് മാന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഒഴിയുന്നത്. ഒപ്പം കമ്പനിയുടെ 20-ാം വാര്‍ഷികം വിജയകരമായി ആഘോഷിക്കുന്ന വര്‍ഷവും.

1999 ല്‍ സ്ഥാപിതമായതു മുതല്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്ന കമ്പനി ഫുഡ് ഡെലിവറി, ലോജിസ്റ്റിക്‌സ് തുടങ്ങി ക്ലൗഡ് കംപ്യൂട്ടിങില്‍ വരെ എത്തിച്ചേര്‍ന്നു. ഒടുവില്‍ ജാക്ക് മാ വിരമിക്കുമ്ബോള്‍ 460 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൂല്യം.

ജാക്ക് മായുടെ നേതൃത്വത്തില്‍ 18 സഹസ്ഥാപകരെ ചേര്‍ത്താണ് ആലിബാല കമ്പനി രൂപീകരിച്ചത്. ചൈനീസ് നഗരമായ ഹാങ്‌ഴൂവിലെ ജാക്ക് മായുടെ അപ്പാര്‍ട്ട്‌മെന്റിലാണ് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. Alibaba.com എന്ന വെബ്‌സൈറ്റിലൂടെ ഇംഗ്ലീഷ് ഭാഷ അടിസ്ഥാനമാക്കിയാണ് മൊത്തക്കച്ചവടം തുടങ്ങിയത്.

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ വലിയ നിക്ഷേപം ആലിബാബയെ തേടിയെത്തി. 20 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സോഫ്റ്റ് ബാങ്ക് നടത്തിയത്. വരുമാനത്തെപ്പറ്റിയോ, ബിസിനസ് മോഡലിനെപ്പറ്റിയോ പോലും ചോദിക്കാതെയാണ് ഇത്രയും തുക നിക്ഷേപം നടത്തിയതെന്ന് സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസായോഷി സോണ്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.