Home IndiaUncut താങ്കള്‍ ഭാഗ്യവാനാണെന്ന്, താങ്കളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രിയുണ്ടായിരുന്നു, ഞങ്ങൾക്കൊ; ഐഎസ്ആർഒ മെധാവിക്ക് കാശ്മീർ സ്വദേശിയുടെ കത്ത്

താങ്കള്‍ ഭാഗ്യവാനാണെന്ന്, താങ്കളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രിയുണ്ടായിരുന്നു, ഞങ്ങൾക്കൊ; ഐഎസ്ആർഒ മെധാവിക്ക് കാശ്മീർ സ്വദേശിയുടെ കത്ത്

SHARE

കഴിഞ്ഞ കൂറെ ദിവസങ്ങളായി കാശ്മീരി ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾ പലരീതിയിലുള്ള പ്രതീഷേധങ്ങളിലുടെ ജനങ്ങളിലേക്കെത്തുന്നുണ്ട്. കേന്ദ്ര സർക്കാർ നീക്കങ്ങളിൽ വിമർശനങ്ങളുന്നയിക്കുന്നവർ ഓരോരുത്താരായി ദേശവിരു​ദ്ധ കേസിൽ അറസ്റ്റിലാകുന്നു. എന്നാൽ ഇത്തരമൊരു സമയത്ത് പ്രതീകാത്മക പ്രതിഷേധവുമായി രം​ഗത്തു വന്നിരിക്കുകയാണ് കാശ്മീർ സ്വദേശിയായ ഫൈസാൻ ബുഖാരി. ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായി വിനിമയ ബന്ധം നഷ്ട്ടമായപ്പോൾ രാജ്യം ദുഖത്തിലായത് നമ്മൾ കണ്ടതാണ്. കരഞ്ഞുകലങ്ങിയ കണ്ണുമായി ഏതാനും മണിക്കൂര്‍ മാത്രം നിന്ന ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തി. കെട്ടിപ്പിടിച്ച് പുറത്തുതട്ടി ഏറെ നേരം ആശ്വാസം പകര്‍ന്നു പറഞ്ഞു, എല്ലാം ശരിയാവും കരുത്തും പിന്തുണയുമായി രാജ്യമുണ്ട് കൂടെയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഒരുമാസത്തിലേറെയായി ഉറ്റവരും ഉടയവരുമായുള്ള വിനിമയ ബന്ധം ഇല്ലാതായ കശ്മീരികളുടെ അവസ്ഥയോ?. അവരെ ആശ്വസിപ്പിക്കാന്‍ ആരുമില്ല. ആശ്വാസം പകരാന്‍ പുറപ്പെടുന്നവരെ പാതിയില്‍ തടഞ്ഞ് തിരിച്ചയയ്ക്കുന്നു. നിരാശരും നിരാലംബരുമായി ഒരു ജനതയാകെ പരസ്പരം മിണ്ടാന്‍ പോലും കഴിയാതെ തടങ്കലില്‍. ഇതെന്ത് നീതി. ഇതെന്ത് ന്യായം. ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് ചന്ദ്രയാന്‍ 2ന് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കില്‍ കശ്മീരികള്‍ക്ക് ആര്‍ട്ടിക്കള്‍ 307 എന്ന പൊക്കിള്‍ക്കൊടി ഇന്ത്യന്‍ ഭരണകൂടം ബോധപൂര്‍വം അറുത്തുമാറ്റിയപ്പോഴാണ്. കുടുംബവുമായുള്ള വിനിമയം കഴിഞ്ഞ ഒരു മാസമായി നഷ്ടമായതിനെ വിവരിച്ച് ഐഎസ്ആര്‍ഒ മേധാവിക്ക് കശ്മീര്‍ സ്വദേശിയായ ഫൈസാന്‍ ബുഖാരി പ്രതീകാത്മകമായി കത്തെഴിതിയിരിക്കുകയാണ്.

ഹൃദയസ്പർശിയായ കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ;-

പ്രിയപ്പെട്ട ഡോ. കെ ശിവന്‍,
ആദ്യമായി മികച്ച നേട്ടം കൈവരിച്ച നിങ്ങളെയും നിങ്ങളുടെ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ചന്ദ്രയാന്‍ 2 വിജയമാക്കാന്‍ നിങ്ങള്‍ ശരിക്കും കഠിനാധ്വാനം ചെയ്തു. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് അരികെ ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2വിന്റെ ലാന്‍ഡര്‍ വിക്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

രാജ്യത്തെ അഭിമാനനേട്ടത്തിലേക്ക് ഉയര്‍ത്താന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. ആര്‍ക്കാണ് ഇല്ലാത്തത്? നമ്മള്‍ വളരെ അടുത്ത് നില്‍ക്കുന്ന ആശയവിനിമയം നഷ്ടമാകുന്നത് എത്രത്തോളം വേദനാജനകമാണെന്ന് എനിക്കും അറിയാം. വളരെ നന്നായിട്ട് അറിയാം. എനിക്കും എന്റെ ചന്ദ്രനുമായുള്ള, എന്റെ അമ്മയുമായുള്ള ആശയവിനിമയം ഒരുമാസം മുമ്പേ നഷ്ടമായതാണ്. ജമ്മുകശ്മീരിലെ ബുദ്ഗാമിലാണ് എന്റെ അമ്മ താമസിക്കുന്നത്. ആഴ്ചകളായി ഞാനവരോട് സംസാരിച്ചിട്ടില്ല.

താങ്കള്‍ വലിയൊരു ശാസ്ത്രജ്ഞനാണ്. എല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താങ്കള്‍ക്കറിയാം. എന്നിട്ടും താങ്കള്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ വിങ്ങിപ്പൊട്ടി. നമുക്ക് ബന്ധങ്ങള്‍ നഷ്ടമാകുമ്പോള്‍ നമ്മളുമായി അടുത്ത് നില്‍ക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുമ്പോള്‍ അത് നമ്മളെ ഏറെ വേദനിപ്പിക്കും.

സര്‍, താങ്കള്‍ ഭാഗ്യവാനാണെന്ന് ഞാന്‍ പറയട്ടെ, കാരണം താങ്കളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് ഒക്കെ ശരിയാവുമെന്ന് പറയാന്‍ പ്രധാനമന്ത്രിയുണ്ടായിരുന്നു. പക്ഷേ എന്റെ കാര്യം നോക്കൂ, ഞാനത്രെ ഭാഗ്യം കെട്ടവനാണ്. ഒരുമാസത്തിലേറെയായി എനിക്ക് എന്റെ കുടുംബവുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടമായിട്ട്. എന്നിട്ടും എന്നെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ ആരും വന്നിട്ടില്ല. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി എന്നെപ്പോലെ കുടുംബത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട ജനങ്ങളോട് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല.

സര്‍, ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാനും നിങ്ങളും ഒരേ തൂവല്‍ പക്ഷികളാണ്.
ഇപ്പോള്‍ എനിക്കു തോന്നുന്നത്, എന്റെ കുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടാനുള്ളതിനേക്കാള്‍ സാധ്യത ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചുകിട്ടാനുണ്ടെന്നാണ്. സാറിനറിയാമോ എന്താണ് ഏറ്റവും വലിയ വേദനയെന്ന്? സ്വന്തം രാജ്യത്തിലുള്ളവര്‍ നമ്മളെ ആശ്വസിപ്പിക്കാനില്ലാത്ത അവസ്ഥ.

സര്‍, ഞാന്‍ വീണ്ടും പറയുന്നു, താങ്കള്‍ ഭാഗ്യവാനാണ്. കാരണം ലാന്‍ഡറുമായുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ താങ്കളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചുമുള്ള സന്ദേശങ്ങളായിരുന്നു. പക്ഷേ ഇവിടെ ഞാന്‍ ഒറ്റയ്ക്കിരുന്ന് താങ്കള്‍ക്ക് ഈ കത്തെഴുതുകയാണ്. – ഫൈസാന്‍ ബുഖാരി.

കശ്മീര്‍ താഴ്‌വര ഇനിയും കണ്ണീരില്‍ നിന്ന് മുക്തമായിട്ടില്ല. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സിപിഐ(എം) ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എംഎല്‍എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരടക്കം ആയിരങ്ങളാണ് വീട്ടുതടങ്കലിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.