Home IndiaUncut ഹരിയാന മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബി.ജെ.പിയില്‍

ഹരിയാന മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബി.ജെ.പിയില്‍

SHARE

ഹരിയാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുത്തലാഖ്, ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കല്‍ എന്നീ വിഷ‍യങ്ങളിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സുമിത്ര ചൗഹാന്‍ പറഞ്ഞു.

രൊഹ്തക്കില്‍ വെച്ച്‌ ബി.ജെ.പി പ്രസിഡന്‍റ് സുഭാഷ് ബലാലയുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

മുത്തലാഖ് ബില്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന തന്‍റെ നിലപാട് അവര്‍ ആവര്‍ത്തിച്ചു. ശരിയുടെ കൂടെ നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് അര്‍ത്ഥമില്ലെന്നും സുമിത്ര ചൗഹാന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.