Home IndiaUncut മത വികാരം വ്രണപ്പെടുത്തി ; രാമായണം സീരിയൽ നിർത്തിവെക്കാൻ സർക്കാർ ഉത്തരുവിട്ടു

മത വികാരം വ്രണപ്പെടുത്തി ; രാമായണം സീരിയൽ നിർത്തിവെക്കാൻ സർക്കാർ ഉത്തരുവിട്ടു

SHARE

മത വികാരം വ്രണപ്പെടുത്തിയെന്ന്‍ ആരോപിച്ചുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്‍ പഞ്ചാബില്‍ രാമായണകഥയെ അടിസ്ഥാനമാക്കിയുള്ള സീരിയലായ ‘രാം സിയാ കേ ലവ് കുശ്’ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

വാല്‍മീകി സമുദായത്തിന്‍റെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സീരിയല്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷാവസ്ഥയില്‍ എത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ജലന്ധറില്‍ പ്രതിഷേധത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റിരുന്നു. ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ച്‌ വാല്‍മീകി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് സീരിയല്‍ ചെയ്യുന്നതെന്ന് വാല്‍മീകി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുകയും സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും സംവിധായകനെയും നിര്‍മാതാവിനെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം ജലന്ധര്‍, അമൃത്‌സര്‍, ഹോഷിയാര്‍പുര്‍, തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പലയിടത്തും കല്ലേറും ആക്രമണങ്ങളും അരങ്ങേറി. ജലന്ധര്‍-അമൃത്‌സര്‍ ദേശീയപാത പ്രതിഷേധക്കാര്‍ തടഞ്ഞു.

അക്രമം നിയന്ത്രണ വിധേയമല്ലാതായതോടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപെടുകയും സീരിയല്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.