Home GlobalVoice താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

SHARE

കാബുൾ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനികനടക്കം പന്ത്രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആക്രമണ് അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബുളിൽ നടന്നത്. അതേസമയം താലിബാന്റെ പ്രധാന നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാന്‍ പ്രസിഡന്റുമായും ചര്‍ച്ച നടത്താന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സമാധാന ചര്‍ച്ചകളുടെ സമയത്ത് പോലും അവര്‍ക്ക് വെടിനിര്‍ത്തലാനാകുന്നില്ലെങ്കില്‍ എങ്ങനെയാണ് ശരിയായ ഒരു ധാരണയിലെത്തുകയെന്നും ട്രംപ് ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തില്‍ എലിസ് എ ബരാറ്റോ ഓര്‍ട്ടിസ്(34) എന്ന അമേരിക്കന്‍ സൈനികോദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

ഇക്കൊല്ലം ഇതുവരെ പതിനാറ് അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. താലിബാന്‍ അടിയ്ക്കടി നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ സമാധാന ചര്‍ച്ചകള്‍ അസാധ്യമാക്കുമെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.