Home IndiaUncut വ്യാജനിക്ഷേപ പദ്ധതികള്‍ വഴി കോടികളുടെ തട്ടിപ്പ്; 12 പേർ അറസ്റ്റിൽ

വ്യാജനിക്ഷേപ പദ്ധതികള്‍ വഴി കോടികളുടെ തട്ടിപ്പ്; 12 പേർ അറസ്റ്റിൽ

SHARE

വ്യാജനിക്ഷേപ പദ്ധതികള്‍ വഴി 13 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ 12 പേരുടെ സംഘം ഡൽഹിയിൽ അറസ്റ്റിൽ. രാജ്യത്താകമാനം 200 ലധികംപേര്‍ തട്ടിപ്പിനിരയായായി പൊലീസ് പറഞ്ഞു. ഫരീദാ ബാദിലും ഗുഡ്ഗാവിലും സംഘം രണ്ട് വര്‍ഷമായി വ്യാജ കോള്‍ സെന്ററുകളും നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

63 വയസ്സുകാരനായ വിരമിച്ച ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 20 ലക്ഷം രൂപയാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. 225 ആളുകളാണ് പദ്ധതിയില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. രൂപേഷ് (28), ജിതേന്ദര്‍ (28), റോബിന്‍ മാത്യു (29), ദലിപ് സിങ് (28), വിശാല്‍ (24), രഞ്ജന്‍ ഗാര്‍ഗ് (31), വിക്കി ധവാന്‍ (29), രാജ്കുമാര്‍ (31), റാം ഗോപാല്‍ (33), ജിതേന്ദര്‍ സിങ് (29), കനയ്യ രജ്പുത് (35) എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

വ്യാജ പേരുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇവരുടെ പക്കല്‍നിന്ന് എട്ട് സിം കാര്‍ഡുകള്‍, നാല് ചെക്ക് ബുക്കുകള്‍, അഞ്ച് എടിഎം കാര്‍ഡുകള്‍ എന്നിവര്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.