Home Don't Miss കേരളത്തിന് കൈത്താങ്ങായി സി പി ഐ എം;സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ

കേരളത്തിന് കൈത്താങ്ങായി സി പി ഐ എം;സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ

SHARE

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി 22 കോടി 90 ലക്ഷം രൂപ സമാഹരിച്ചു നല്‍കി സിപിഎം. സംസ്ഥാന വ്യാപകമായി നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച 22,90,67,326 രുപയാണ് സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ്‌ 13 മുതല്‍ 18 വരെയുള്ള തീയതികളിലായിരുന്നു സിപിഎം ഫണ്ട് ശേഖരണം നടത്തിയത്.

14 ജില്ലകളില്‍ നിന്നായി ശേഖരിച്ച 22,90,67,326 രൂപ ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ (CMDRF) അടച്ചതായി സിപിഎം സംസ്ഥാന കമ്മറ്റി അറിയിച്ചു.

സിപിഎം ഫണ്ട് ശേഖരണത്തിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

1 കാസര്‍കോഡ്‌ – 7930261.00

2 കണ്ണൂര്‍ – 64642704.00

3 വയനാട്‌ – 5600000.00

4 കോഴിക്കോട്‌ – 24620914.00

5 മലപ്പുറം – 25586473.00

6 പാലക്കാട്‌ – 14850906.00

7 തൃശ്ശൂര്‍ – 20557344.00

8 എറണാകുളം – 16103318.00

9 ഇടുക്കി – 6834349.00

10 കോട്ടയം – 6116073.00

11 ആലപ്പുഴ – 7753102.00

12 പത്തനംതിട്ട – 2626077.00

13 കൊല്ലം – 11200386.00

14 തിരുവനന്തപുരം – 14645419.00

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.