അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും ദുര്‍ഗ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായുള്ള ദുര്‍ഗയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുര്‍ഗ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്.
ചിത്രം കണ്ട് ആരാധകര്‍ ഓണത്തിന് എന്തെങ്കിലും പരിപാടിയുണ്ടോ എന്ന ചോദ്യത്തിന് , ”യെസ് വെരി വെരി സ്പെഷ്യല്‍ വിത്ത് ലൗവ്” എന്നാണ് ദുര്‍ഗ മറുപടി നല്‍കിയിട്ടുള്ളത്. ഓണത്തിന് ലാലേട്ടനൊപ്പം ദുര്‍ഗയും ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ദുര്‍ഗ വലിയൊരു മോഹന്‍ലാല്‍ ഫാന്‍ ആണ്. തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായെന്നാണ് ദുര്‍ഗ അന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.