ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകത്തില്‍ വ്യാപക പ്രതിഷേധം

  SHARE

  കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. ബം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി.

  ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ ബം​ഗ​ളൂ​രു-​മൈ​സൂ​രു പാ​ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ക​ന​ക​പു​ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​താ​യും ഒ​രു ബ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്ത​താ​യുംറി​പ്പോ​ര്‍​ട്ടു​ണ്ട്. സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും വിവിധയിടങ്ങളിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അതത് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും കര്‍ണാടക ആര്‍.ടി.സി.
  പി.ആര്‍.ഒ. അറിയിച്ചു. ബു​ധ​നാ​ഴ്ച ക​ര്‍​ണാ​ട​ക​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.