Home CheesyDays മാരുതിയുടെ നടുവൊടിയുന്നു; രണ്ടു ദിവസം പണി നിർത്തും

മാരുതിയുടെ നടുവൊടിയുന്നു; രണ്ടു ദിവസം പണി നിർത്തും

SHARE

വാഹന വിപണിയിലെ മാന്ദ്യം മാരുതിക്കു തളർച്ച. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഉത്പാദനം നിര്‍ത്തിവെക്കുന്നതടക്കമുള്ള നടപടി തുടങ്ങി. ഹരിയാന ഗുരുഗ്രാമിലെ യാത്രാ വാഹന നിര്‍മാണ യൂണിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടാനാണ് മാരുതി സുസുക്കി തീരുമാനിച്ചിരിക്കുന്നത്. മനേസറിലെ പ്ലാന്റും അടച്ചിടും.

സെപ്തംബർ 7 നും 9 നും ആണ് പ്ലാന്റുകള്‍ അടച്ചിടുക. ആയിരത്തിലധികം താല്‍ക്കാലിക ജോലിക്കാരെ കഴിഞ്ഞ മാസം മാരുതി സുസുക്കി
പിരിച്ചുവിട്ടിരുന്നു. പുതിയ ജോലിക്കാരെ എടുക്കുന്നില്ല. കടുത്ത ചിലവ് ചുരുക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

ആഗസ്റ്റില്‍ മൊത്തം വില്‍പ്പനയില്‍ 33.7 ശതമാനം ഇടിവാണുണ്ടായത്. 1,06,413 യൂണിറ്റായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,58,189 യൂണിറ്റ് വിട്ടുപോയി. ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞു. സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 23.9 ശതമാനം ഇടിഞ്ഞ് 54,274 യൂണിറ്റായി.
സിയാസിന്റെ വില്‍പ്പന 1,596 യൂണിറ്റാണ് നേരത്തെ ഇത് 7,002 യൂണിറ്റായിരുന്നു. അതേസമയം വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 3.1 ശതമാനം ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.