Home GlobalVoice യെമനു നേരെ സൗദി-യു.എ.ഇ ആക്രമണം; അറുപതോളം പേർ കൊല്ലപ്പെട്ടു

യെമനു നേരെ സൗദി-യു.എ.ഇ ആക്രമണം; അറുപതോളം പേർ കൊല്ലപ്പെട്ടു

SHARE

സൗദി-യു.എ.ഇ സഖ്യസേന യെമനു നേരെ അക്രമണം നടത്തിയതായി റിപ്പോർട്ട്. ഹൂതി മാധ്യമമായ അല്‍ മസിറാഹ് ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ധമാര്‍ നഗരത്തിലെ ജയിലിന് നേരെയുണ്ടായ ആക്രമണത്തിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടതായി മാധ്യമം റിപ്പോർട്ട് ചെയ്തു അതേസമയം ഹൂതി ആയുധ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി സഖ്യസേന അവകാശപ്പെട്ടു.
ആറ് തവണ വ്യോമാക്രമണമുണ്ടായെന്നും തടവുകേന്ദ്രമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ക്കപ്പെട്ടതെന്നും പ്രദേശവാസികള്‍
പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അറുപത് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും ഹൂതി ആരോഗ്യ മന്ത്രാലയം വക്താവ് അല്‍ മസിറാഹ് ടിവിയോട് പറഞ്ഞു.

50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 185 പേരെയാണ് ജയിലില്‍ പാര്‍പ്പിച്ചിരുന്നതെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.