സഹ അവതാരകനെ ഗോറില്ലയോടുപമിച്ച്‌ അവതാരക; സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിൽ അവതാരക കരഞ്ഞു മാപ്പു പറഞ്ഞു

  SHARE

  ടിവിയിലെ ലൈവ് സംപ്രേഷണത്തിനിടെ കറുത്ത വര്‍ഗക്കാരനായ സഹ അവതാരകനെ ഗോറില്ലയോടുപമിച്ച്‌ അവതാരക. ജേസണ്‍ ഹാക്കറ്റ് എന്ന അവതാരകനെയാണ് സഹ അവതാരക അലക്സ് ഹോസ്ഡന്‍ ഗോറില്ലയോടുപമിച്ചത്. അമേരിക്കയിലെ ഒക്കലഹോമ കൊക്കോ ടിവിയിലെ വാര്‍ത്താ അവതരണത്തിനിടെയായിരുന്നു സംഭവം.

  ഒക്കലഹോമ സിറ്റി മൃഗസാലയിലെ ഒരു ഗോറില്ലയെപ്പറ്റി പറയുമ്പോഴായിരുന്നു അലക്സ് ജേസണിനെ ഗോറില്ലയോടുപമിച്ചത്. ‘ഇതിനെ കാണാന്‍ നിങ്ങളെപ്പോലെയുണ്ടല്ലോ?’ എന്നായിരുന്നു അലക്സിന്റെ പരാമര്‍ശം. അലക്സിന്റെ പരാമര്‍ശത്തില്‍ പകച്ചു പോയ ജേസണ്‍ ഒന്ന് നിശബ്ദനായതിനു ശേശം പ്രതികരിച്ചതിങ്ങനെ, ‘അതേ, അതു പോലെയുണ്ട്. ശരിക്കും, അതെ.’

  അലക്സിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. തുടര്‍ന്ന്, തൊട്ടടുത്ത ദിവസം അലക്സ് ജേസണിനോട് മാപ്പപേക്ഷ നടത്തി. ചാനലിലൂടെ പരസ്യമായിത്തന്നെയായിരുന്നു അലക്സിന്റെ മാപ്പപേക്ഷ. മനപൂര്‍വം അദ്ദേഹത്തെ വേദനിപ്പിക്കാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതില്‍ ഖേദിക്കുന്നുവെന്നും അലക്സ് ജേസണിനോട് പറഞ്ഞു. പരാമര്‍ശം വേദനയുണ്ടാക്കിയെന്നും താന്‍ ക്ഷമാപണം സ്വീകരിക്കുന്നുവെന്നുമായിരുന്നു ജേസണിന്റെ പരാമര്‍ശം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.