സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സിനിമ നടി ഭാമ; സൗന്ദര്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    SHARE

    ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ലഭിച്ച താരമാണ് ഭാമ. ഭാമയുടെ അഭിനയത്തിനെന്നപോലെതന്നെ സൗന്ദര്യത്തിനും ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

    ഹെവി മേക്കപ്പിനോട് ഭ്രമമില്ലെന്ന് ഭാമ പറയുന്നു. ഫേഷ്യല്‍ പോലും ചെയ്യാറില്ല. ആകെ ചെയ്യുന്നത് ഓക്സിപീല്‍ മാത്രമാണ്. സണ്‍സ്ക്രീന്‍,​ മോയിസ്ചറൈസിംഗ് ക്രീം,​ ലിപ് ബാം എന്നിവ മാത്രമാണ് പതിവായി ഉപയോഗിക്കുന്നത്. ഫംഗ്ഷനോ മറ്റോ പോകുമ്ബോള്‍ വസ്ത്രത്തിന് യോജിച്ച രീതിയിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുമെന്നും താരം പറയുന്നു.

    ഡെര്‍മറ്റോളജിസ്റ്റ് നി‌ര്‍ദേശിച്ച ഫേസ്‌വാഷ് ഉപയോഗിച്ചാണ് മുഖം കഴുകുന്നത്. പുറത്ത് പോയി ചര്‍മം കരിവാളിച്ചാല്‍ തൈരും,​കടലമാവും ചേര്‍ത്ത് മുഖത്ത് പുരട്ടും. രണ്ട് ദിവസം കൂടുമ്ബോള്‍ മുഖത്ത് വെളിച്ചെണ്ണ തേച്ച്‌ പിടിപ്പിച്ച്‌ ഫേസ്‌വാഷിട്ട് കഴുകുമെന്നും താരം പറയുന്നു.

    ‘രണ്ട് വര്‍ഷം മുമ്ബ് വരെ മാംസാഹാരം കഴിക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സ്യം കഴിക്കും. മധുരം വലിയ രീതിയില്‍ ഉപയോഗിക്കാറില്ല. തൈരാണ് തന്റെ ബ്യൂട്ടി ഡയറ്റെന്ന് താരം പറയുന്നു. എണ്ണ പലഹാരം വലിയ രീതിയില്‍ കഴിക്കില്ല. രാവിലെയും രാത്രിയും സാലഡുകള്‍ കഴിക്കും’-ഭാമ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.