Home Don't Miss കയാക്കിങ്ങിനിടെ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നു വീണു; തുഴച്ചില്‍ക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ; വീഡിയോ കാണാം

കയാക്കിങ്ങിനിടെ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നു വീണു; തുഴച്ചില്‍ക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ; വീഡിയോ കാണാം

SHARE

കയാക്കിങ്ങിനിടെ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നു വീണപ്പോള്‍ സമീപത്ത് കയാക്കിങ്ങ് നടത്തുകയായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറല്‍.

അമേരിക്കയിലെ അലാസ്‌കയിലാണ് സംഭവം. ജോഷ് ബാസ്റ്റിയര്‍, ആന്‍ഡ്രൂ ഹൂപ്പര്‍ എന്നിവരാണ് രക്ഷപെട്ടത്. കയാക്കിങ് ദൃശ്യങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്ന യൂട്യൂബ് ചാനലും ഇവര്‍ നടത്തുന്നുണ്ട്.

കൂറ്റന്‍ മഞ്ഞുപാളി വെള്ളത്തിലേക്ക് തകര്‍ന്നു പതിക്കുന്നതും കൂറ്റന്‍ തിരമാലയായി വെള്ളം തോണി തുഴഞ്ഞിരുന്നവര്‍ക്ക് മുകളിലൂടെ പാഞ്ഞെത്തുന്നതും വീഡിയോയില്‍ കാണാം.

തിരമാലയുടെ വരവ് കണ്ട് അതിവേഗം തുഴഞ്ഞ് അതില്‍പെടാതെ രക്ഷപെടുകയായിരുന്നു ഇവര്‍. പരിക്കുകളോടെ രക്ഷപെട്ടതിനൊപ്പം പ്രകൃതിയുടെ ശക്തി തിരിച്ചറിയുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. അപൂര്‍വ്വ സാഹചര്യത്തിന് ദൃക്‌സാക്ഷിയായതിനെക്കുറിച്ച്‌ ഹൂപ്പര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.