Home IndiaUncut മകളെ പീഡിപ്പിക്കാന്‍ അച്ഛന് ഉറവാങ്ങി നല്‍കിയത് അമ്മ, ഇളയ സഹോദരിക്കു നേരെയും തിരിഞ്ഞതോടെ ഇരുപത്തിരണ്ടുകാരി പരാതിയുമായി...

മകളെ പീഡിപ്പിക്കാന്‍ അച്ഛന് ഉറവാങ്ങി നല്‍കിയത് അമ്മ, ഇളയ സഹോദരിക്കു നേരെയും തിരിഞ്ഞതോടെ ഇരുപത്തിരണ്ടുകാരി പരാതിയുമായി ഇറങ്ങി

SHARE

ഇരുപത്തിരണ്ടുകാരിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത് സ്വന്തം അച്ഛന്റെ ക്രൂരതകള്‍. പതിനഞ്ച് വര്‍ഷക്കാലമായി അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായിട്ടാണ് ഇരുപത്തിരണ്ടുകാരിയായ മകള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഉത്തര്‍പ്രദേശിലെ ഛിന്‍ഹട്ട് സ്വദേശിയായ യുവതിയാണ് അച്ഛന്റെ ക്രൂരതകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത മകളെ പ്രാപിക്കുവാന്‍ അച്ഛന് എല്ലാ പിന്തുണയും നല്‍കിയത് പെറ്റമ്മയായിരുന്നു എന്നാണ്. പീഡിപ്പിക്കുമ്ബോള്‍ ഗര്‍ഭനിരോധന വസ്തുക്കള്‍ പിതാവിന് അമ്മ നല്‍കിയിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. തനിക്കു നേരെയുള്ള പീഡനം ഇത്രയും നാള്‍ സഹിക്കുകയായിരുന്നെന്നും എന്നാല്‍ തന്റെ ഇളയ സഹോദരിയേയും അച്ഛന്‍ പീഡിപ്പിക്കാനാരം ഭിച്ചതോടെയാണ് പരാതിയുമായി രംഗത്തുവരാന്‍ യുവതി തീരുമാനിച്ചതെന്നും പൊലീസിനോട് വെളിപ്പെടുത്തി.

യുവതിയുടെ പരാതി സ്വീകരിച്ച പൊലീസ് നാല്‍പ്പത്തിനാലുകാരനായ പിതാവിനെതിരെ കേസെടുക്കുകയും , മാതാവിനെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട് . മകളെ പീഡിപ്പിച്ചതിനും കൂട്ടുനിന്നതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മക്കളെ ലൈഗിംകമായി പിതാവ് ചൂഷണം ചെയ്യുന്നത് അടുത്ത ബന്ധുക്കള്‍ക്കും സഹോദരന്‍മാര്‍ക്കും അറിയാമെങ്കിലും ഭയന്ന് പുറത്തുപറയാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടികളെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.