Home IndiaUncut കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

SHARE

ക​ര്‍​ണാ​ട​ക​യി​ല്‍ അധികാരത്തിലേറിയ ബി.​ജെ.​പി സ​ര്‍​ക്കാ​റി​ല്‍ പുതിയതായി 17 മ​ന്ത്രി​മാ​ര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രന്‍ എച്ച്‌. നാഗേഷ്, ജി.എം കരജോള്‍, ഡോ. അശ്വത് നാരായണ്‍ സി.എന്‍, എല്‍.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാര്‍, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീല്‍, പ്രഭു ചൗഹാന്‍, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.

മൂ​ന്നാ​ഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ബി.​ജെ.​പി സ​ര്‍​ക്കാ​റി​ലെ മ​ന്ത്രി​മാ​ര്‍ അധികാരത്തിലേറിയത്. രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.

ജൂ​ലൈ 26ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി യെ​ദി​യൂ​ര​പ്പ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ങ്കി​ലും മ​ന്ത്രി​സ​ഭ വി​ക​സ​നം ന​ട​ന്നി​രു​ന്നി​ല്ല. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ അ​ന്തി​മ ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വൈ​കാ​ന്‍ കാ​ര​ണം. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ യെ​ദി​യൂ​ര​പ്പ​യു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​ക്ക് ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍​റ് അ​മി​ത് ഷാ ​അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.