Home KeralaFocus ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍

ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍

SHARE

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ട്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്‍റെ സ്വര്‍ണ്ണ വളകള്‍ സംഭാവന ചെയ്തു കൊണ്ടാണ് ശ്രീമതി ടീച്ചര്‍ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ടിരിക്കുന്നത്.

ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീമതി ടീച്ചര്‍ പിണറായി വിജയന് ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണവളകളും കൈമാറി. തുടര്‍ന്ന് ഇതേ മാതൃക പിന്തുടരാന്‍ അവര്‍ മറ്റു സ്ത്രീകളോടും ആഹ്വാനം ചെയ്യുകയായിരുന്നു. ഗോള്‍ഡ് ചലഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായ സ്ത്രീകള്‍ അവരുടെ ഒരു പവന്‍റെ ആഭരണമെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നല്‍കണം എന്നാണ് പികെ ശ്രീമതി ടീച്ചര്‍ പറയുന്നത്.

കേരളത്തിലെ 1ലക്ഷം സ്ത്രീകൾ ( ഇടത്തരം കുടുംബത്തിലുള്ളവരുടേയും സമ്പന്നരുടേയും) ഒരു പവൻ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി നൽകാൻ തയ്യാറായാൽ 280കോടി രൂപ കിട്ടും 10ലക്ഷം സ്ത്രീകൾ 1പവൻ നൽകിയാൽ 2800കോടി ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.