Home LookingGlass ഷവോമിയുടെ ഏറ്റവും പുതിയ Mi A3 സ്മാര്‍ട്ട് ഫോണുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ Mi A3 സ്മാര്‍ട്ട് ഫോണുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

SHARE

ഷവോമിയുടെ ഏറ്റവും പുതിയ Mi A3 സ്മാര്‍ട്ട് ഫോണുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു . കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ Mi A1 ,Mi A2 എന്ന സ്മാര്‍ട്ട് ഫോണുകളുടെ അടുത്ത വേര്‍ഷനാണ് ഇത് .ഇതിന്റെ സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകള്‍ തന്നെയാണ് .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാര്‍ട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .കൂടാതെ ട്രിപ്പിള്‍ ക്യാമറകളാണ് Mi A3 സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത് .ഷവോമിയുടെ Mi A3 എന്ന സ്മാര്‍ട്ട് ഫോണുകളില്‍ എടുത്തു പറയേണ്ടത് അതിന്റെ 48എംപി ക്യാമറകള്‍ തന്നെയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകള്‍ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍; 6.08 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടര്‍ ഡ്രോപ്പ് notch & 19.5:9 കൂടാതെ Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷന്‍ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .ആന്‍ഡ്രോയിഡിന്റെ പുതിയ Android 9 Pie ല്‍ തന്നെയാണ് Mi A3 സ്മാര്‍ട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 256 ജിബിവരെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകര്‍ഷണം .48 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകള്‍ ആയിരുന്നു Mi A2 ഫോണുകള്‍ക്ക് നല്‍കിയിരുന്നത് .

4030mAhന്റെ ബാറ്ററിന് ലൈഫും Mi A3 സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമ്ബോള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് EUR 279 (roughly Rs. 21,500) രൂപവരെയാണ് വരുന്നത് .മൂന്നു കളര്‍ വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.