Home Don't Miss കനത്ത മഴ; ഉത്തരേന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കനത്ത നാശം

കനത്ത മഴ; ഉത്തരേന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കനത്ത നാശം

SHARE

ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതക്കുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ നാശം വിതക്കുന്നത്. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് 58 പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധിപ്പേരെ കാണാതായിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇവിടങ്ങളില്‍ നിരവധി സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഡെല്‍ഹിയില്‍ യമുനാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. ഡെല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രാവാള്‍ കാബിനറ്റ് മീറ്റിംഗ് വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.