Home GlobalVoice ചന്ദ്രയാൻ രണ്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

ചന്ദ്രയാൻ രണ്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

SHARE

വിക്ഷേപണത്തിന്റെ 29 ദിവസം പിന്നിടുന്ന ചൊവ്വാഴ്ച ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തുകയെന്നാണ് കണക്ക് കൂട്ടൽ. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് പ്രവേശിക്കുക. ചന്ദ്രനെ ചുറ്റാൻ ആരംഭിക്കുന്ന ഉപഗ്രഹത്തെ 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിക്കും. സെപ്റ്റംബർ ഒന്നാം തീയതിയോടെയായിരിക്കും ഈ പ്രക്രിയ പൂർത്തിയാകുക.

സെപ്റ്റംബർ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടും. ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ ഒരു വർഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബർ ഏഴിനായിരിക്കും അതിനിര്‍ണായകമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2:30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ടിനായിരുന്നു ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.