Home KeralaFocus ശ്രീമതി ടീച്ചറുടെ ഗോൾഡ്ചലഞ്ച് ഏറ്റെടുത്ത് ചന്ദ്രലേഖ ഉമേശൻ

ശ്രീമതി ടീച്ചറുടെ ഗോൾഡ്ചലഞ്ച് ഏറ്റെടുത്ത് ചന്ദ്രലേഖ ഉമേശൻ

SHARE

ശ്രീമതി ടീച്ചറുടെ ഗോൾഡ് ചലഞ്ചിന് മികച്ച പ്രതികരണം. ഗോള്‍ഡ് ചലഞ്ചുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചര്‍ ഇന്നലെയാണ് രംഗത്തുവന്നിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വര്‍ണ്ണ വളകള്‍ സംഭാവന ചെയ്തുകൊണ്ട് ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ടത് എന്ന് ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ടീച്ചര്‍ ഒരുലക്ഷം രൂപയും രണ്ട് സ്വര്‍ണവളകളും കൈമാറിയത് .

തുടര്‍ന്ന് ഗോള്‍ഡ് ചലഞ്ച് ഏറ്റെടുത്ത കണ്ണൂർ സ്വദേശി ശ്രീമതി ചന്ദ്രലേഖ ഉമേശൻ രംഗത്തുവന്നു . ഒരു പവന്റെ സ്വർണവള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും എന്ന് ചന്ദ്രലേഖ അറിയിച്ചതായി ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. ദുരിതാശ്വാസനിധിക്ക് കരുത്ത്പകരാൻ രംഗത്തുവന്ന ചന്ദ്രലേഖയ്ക്ക് ടീച്ചർ നന്ദി അറിയിച്ചു. ഇതേ മാതൃക പിന്തുടരാന്‍ അവര്‍ മറ്റു സ്ത്രീകളോടും ആഹ്വാനം ചെയ്യുകയായിരുന്നു.

ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി കേരളത്തിലെ 1ലക്ഷം സ്ത്രീകൾ ഒരു പവൻ നൽകാൻ തയ്യാറായാൽ 280കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കും എന്ന് ടീച്ചർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.