Home CheesyDays ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി കുറച്ച്‌ ബി.സി.സി.ഐ

ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി കുറച്ച്‌ ബി.സി.സി.ഐ

SHARE

ഒത്തുകളി ആരോപണത്തില്‍ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നേരിടുന്ന ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. വിലക്ക് ഏഴു വര്‍ഷമായി ബി.സി.സി.ഐ കുറച്ചു. ഇതുസംബന്ധിച്ച്‌ ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജെയ്ന്‍ ആണ് ഉത്തരവിറക്കിയത്. ഇതോടെ അടുത്ത വര്‍ഷം ആഗസ്റ്റില്‍ മലയാളി താരത്തിന്‍െറ വിലക്ക് ഇല്ലാതാകും. 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. മുപ്പത്തിയാറുകാരനായ ശ്രീശാന്ത് ആറു വര്‍ഷമായി കളത്തിലിറങ്ങിയിട്ട്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല.ഒടുവില്‍ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയോട് പരമോന്നത കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് ബോര്‍ഡ് തീരുമാനം എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.