Home CheesyDays പത്ത് ലക്ഷം രൂപയുടെ പരസ്യ വാ​ഗ്ദാനം വേണ്ടെന്നു വച്ച് ശിൽപ ഷെട്ടി; കാരണം ഇതാണ്

പത്ത് ലക്ഷം രൂപയുടെ പരസ്യ വാ​ഗ്ദാനം വേണ്ടെന്നു വച്ച് ശിൽപ ഷെട്ടി; കാരണം ഇതാണ്

SHARE

പത്തു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു പരസ്യം വേണ്ടെന്നു വച്ചിരിക്കുകയാണ് നടിയും മോഡലുമായ ശില്‍പ്പഷെട്ടി. ശരീര സൗന്ദര്യം കാത്തുസുക്ഷിക്കുന്നതിൽ യാതൊരു വിട്ട് വിഴ്ചയ്ക്കും തയ്യാറാവത്ത വ്യക്തിയാണ് ശിൽപ്പ ഷെട്ടി.

ശരീരം മെലിയുന്നതിനുളള ആയുര്‍വ്വേദ മരുന്നിന്‍റെ പരസ്യമോഡലാകാനുളള വമ്പര്‍ ഓഫറാണ് ശില്‍പ്പ ഷെട്ടി ലഭിച്ചത്. എന്നാൽ ഈ ഓഫര്‍ തളളിക്കളഞ്ഞ ശേഷം അതിന്റെ കാരണവും ശില്‍പ്പ വിശദീകരിച്ചു.

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല. മെലിയാനുളള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചിട്ടയായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂ. ജീവിതചര്യ ശരിയായ രീതിയില്‍ പരീഷ്ക്കരിച്ചാല്‍ ദീര്‍ഘനാളത്തേക്കുളള ഫലമുണ്ടാകുമെന്നും ശില്‍പ ഷെട്ടി ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.