Home CheesyDays ‘ജെല്ലിക്കെട്ടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

‘ജെല്ലിക്കെട്ടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

SHARE

ഈമയൗവിനുശേഷം ലിജോ ജോസ്‌പെല്ലിശേരിയൊരുക്കുന്ന ‘ജെല്ലിക്കെട്ടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും സാബുമോനുമൊക്കെ കഥാപാത്രങ്ങളാവുന്നുണ്ടെങ്കിലും കയറുപൊട്ടിച്ചോടുന്ന ഒരു പോത്ത് മാത്രമാണ് ഫസ്റ്റ്‌ലുക്കില്‍. ഏറെ പിന്നിലായി ഓടിവരുന്ന ജനക്കൂട്ടത്തെയും കാണാം. ഓള്‍ഡ്മങ്ക്‌സിന്റേതാണ് പോസ്റ്റര്‍ ഡിസൈന്‍.

എസ് ഹരീഷിന്റെ മാവോയ്‌സിറ്റ് എന്ന കഥയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ സിനിമയാണ് ജെല്ലിക്കെട്ട്. ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ. അറക്കപ്പെടുംമുമ്പ് കട്ടപ്പനയിൽനിന്ന്‌ കെട്ടുപൊട്ടിച്ചോടിയ പോത്തിനെ പിടികൂടാനുള്ള മനുഷ്യരുടെ ശ്രമമാണ് സിനിമയുടെ പ്രമേയം. ദേശീയപുരസ്‌കാര ജേതാവായ ഗിരീഷ് ഗംഗാധരൻ ക്യാമറ ചെയ്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് 39 ദിവസങ്ങൾകൊണ്ടാണ്.

Posted by Antony Varghese on Saturday, 17 August 2019

ചിത്രം സമകാലീന ലോക സിനിമ വിഭാഗത്തിൽ ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിലാണ് കന്നിപ്രദർശനത്തിനെത്തുന്നത്. സെപ്തംബർ അഞ്ചുമുതൽ 15വരെയാണ് മേള. ജെല്ലിക്കെട്ട് കേരളത്തിൽ റിലീസ് ചെയ്യുന്നതു സംബന്ധിച്ച് അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല. അതേസമയം, ജെല്ലിക്കെട്ടിനുശേഷമുള്ള ചിത്രത്തിന്റെ തിരക്കിലാണ് ലിജോ ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.