Home KeralaFocus സീൻ പൂർത്തിയകുന്നതിന് മുമ്പ് അമ്പരന്ന് നായിക; പൂച്ചെണ്ടുകളുമായി സംവിധായകൻ; ദൃശ്യങ്ങൾ ശ്രദ്ധേയമാവുന്നു

സീൻ പൂർത്തിയകുന്നതിന് മുമ്പ് അമ്പരന്ന് നായിക; പൂച്ചെണ്ടുകളുമായി സംവിധായകൻ; ദൃശ്യങ്ങൾ ശ്രദ്ധേയമാവുന്നു

SHARE

സിനിമ ചിത്രീകരണ വേളയിൽ നായിക നിക്കി ഗല്‍റാണിക്ക് സർപ്രൈസ് നൽകുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. വ്യത്യസ്തമായ മാർ​ഗങ്ങളുപയോ​ഗിച്ച് തന്റെ സിനിമകളെ മാർക്കറ്റ് ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഈ രീതികൾക്ക് സാമൂഹ്യമാദ്ധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാറുമുണ്ട്. അത്തരത്തിൽ ഇതും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ധമാക്ക’ സെറ്റിലാണ് സംഭവം അരങ്ങേറിയത്.

നേരത്തെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധര്‍മ്മജന്‍ ബോല്‍ഗാട്ടിയുടെ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നായികയായി എത്തുന്ന നിക്കി ഗല്‍റാണിക്ക് ആദ്യ ഷൂട്ടിംഗ് ദിനത്തില്‍ നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.

First Day Of Nikki Galrani #DHAMAKA #Locationfuns

Posted by Omar Lulu on Saturday, 17 August 2019

47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യ ഷോട്ടില്‍ പെര്‍ഫോം ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് നിക്കി ഗല്‍റാണി. ഫ്രെയ്മിലേക്ക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ കടന്നുവരുന്നു. പക്ഷേ പറഞ്ഞതില്‍നിന്ന് വിഭിന്നമായി പശ്ചാത്തലത്തില്‍ ഒരു ഗാനം പ്ലേ ചെയ്യുന്നതും നിക്കി അത്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം. അണിയറപ്രവര്‍ത്തകര്‍ ചിരിക്കുന്നതിനിടെ തന്റെ പുതിയ ചിത്രത്തിലേക്ക് നിക്കിയെ ഒരു പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്യുന്നു ഒമര്‍ ലുലു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.