ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ദളിത് യുവാവിന്റെ കാഴ്ചശക്തിയല്ലാത്ത പിതാവ് പൊലിസ് അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യ ചെയ്തു

  SHARE

  ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ അന്ധനായ അച്ഛന്‍ ആത്മഹത്യ ചെയ്തു. ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെട്ട രതീഷിന്റെ അച്ഛന്‍ രതി റാം ജാദവ് ആണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. അള്‍വാര്‍ പോലീസിന്റെ പീഡനവും പ്രതിയുടെ ബന്ധുവിന്റെ ഭീഷണിയുമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

  ഇക്കഴിഞ്ഞ ജൂലായ് 16 ന് രതീഷ് ഓടിച്ച വാഹനമിടിച്ച്‌ ഒരു സ്ത്രീ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആള്‍ക്കൂട്ടം ആക്രമിച്ച രതീഷ് രണ്ട് ദിവസത്തിന് ശേഷം മരണമടയുകയായിരുന്നു. ഈ കേസില്‍ പരാതിയുമായി ചെന്ന അച്ഛനെ പോലീസ് പീഡീപ്പിച്ചെന്നാണ് മറ്റൊരു മകനായ ജിനേഷ് ജാതവിന്റെ ആരോപണം. സംഭവത്തില്‍ പ്രതിയായ ആള്‍ തന്റെ അച്ഛനെ പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മകന്‍ ആരോപിക്കുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.