Home KeralaFocus കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈതാങ്ങായി സൂര്യയും കാ‌ര്‍ത്തിയും,

കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈതാങ്ങായി സൂര്യയും കാ‌ര്‍ത്തിയും,

297
0
SHARE

പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി താരസോഹദരന്മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കി. കേരളത്തിന് പുറമെ കര്‍ണാടകയില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കും ഇവര്‍ ധനസഹായം നല്‍കുന്നുണ്ട്. സൂര്യയുടെ സിനിമാനിര്‍മാണ കമ്ബനിയായ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ തലവന്‍ രാജശേഖര്‍ പാണ്ഡ്യന്‍ അധികൃതകര്‍ക്ക് ചെക്ക് കൈമാറുമെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയിലും സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും എത്തിയിരുന്നു. 25 ലക്ഷമായിരുന്നു ഇരുവരും ചേര്‍ന്ന് നല്‍കിയത്. കാര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു സഹായം കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.