Home KeralaFocus രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക് 50 ടണ്‍ അരി എത്തിച്ചുവെന്നത് വ്യാജപ്രചരണം

രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക് 50 ടണ്‍ അരി എത്തിച്ചുവെന്നത് വ്യാജപ്രചരണം

3645
0
SHARE

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്ന നേതാവാണ് വയനാട് എംപി രാഹുല്‍ ഗാന്ധി. പ്രളയം ബാധിച്ച വയനാടിന് 50 ടണ്‍ അരി എത്തിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തിലെ നിജസ്ഥിതി വെളിപ്പെടുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് 50 ടണ്‍ അരിയും അവശ്യവസ്തുക്കളും എത്തിച്ചു എന്നുള്ളത് കെപിസിസിയുടെ ആയിരം വീടുകള്‍ പോലെ വ്യാജപ്രചരണമെന്നാണ് ഉയരുന്ന ആരോപണം.

തെക്കന്‍ കേരളത്തില്‍ നിന്ന് വയനാട്ടിലേക്ക് എത്തിയ സാധനങ്ങള്‍ കോണ്‍ഗ്രസുകാര്‍ കിറ്റുകളാക്കി വിതരണം ചെയ്യാന്‍ സംഭരിച്ചത് രാഹുലിന്റെ സംഭാവനയെന്ന് കാണിച്ച്‌ വിതരണം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിലമ്ബൂരിലേക്ക് കയറ്റി അയച്ച ഒരു ട്രക്ക് അരി, ഏകദേശം -20 ടണ്‍ നിലമ്ബൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ ഇറക്കാതെ ചെയര്‍പേഴ്‌സന്റെ വീട്ടില്‍ ഇറക്കിവെപ്പിക്കുകയും, ഇതും രാഹുല്‍ കിറ്റ് എന്ന പേരില്‍ നിലമ്ബൂരില്‍ ആയിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.

വയനാട്ടില്‍ നിന്ന് ജയിച്ച്‌ കയറിയിട്ട് വയനാടിന് വേണ്ടി എംപി യാതൊന്നും ചെയ്തില്ല എന്ന വിമര്‍ശനം ഇല്ലാതിരിക്കാനാണ് കോണ്‍ഗ്രസ് ഈ കള്ളത്തരം കാണിച്ചത് എന്നാണ് പറയുന്നത്. ജില്ലാ – പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ കുരുട്ടു ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണിതെന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്. ഈ വാര്‍ത്ത വന്ന് പതിനാലര മണിക്കൂര്‍ കഴിഞ്ഞിട്ടും രാഹുല്‍ ഇക്കാര്യം ചെയ്തതായി രാഹുലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ, ട്വിറ്റര്‍ അക്കൗണ്ടിലോ പങ്കുവെച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

അതോടൊപ്പം ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി അടക്കമുള്ള കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഇതേ കുറിച്ച്‌ മിണ്ടിയിട്ടില്ലെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നുണ്ട്. നാല് വോട്ട് കിട്ടാന്‍ ജനങ്ങളെ പറ്റിക്കാന്‍ ഇമ്മാതിരി തറപ്പണിയുമായി നടക്കുന്നത് എന്തിനാണെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍. രാഹുല്‍ ചെയ്താലും ചെയ്തില്ലെങ്കിലും വയനാടന്‍ ജനതയെ സഹായിക്കാന്‍ ആര്‍ദ്രമനസ്സോടെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ അയച്ചു തന്ന സ്‌നേഹത്തിന്റെ കൈയൊപ്പ് ഇമ്മാതിരി ചെറ്റത്തരം കാണിക്കാന്‍ ഉപയോഗിക്കുന്നതിന് ചില്ലറ തൊലിക്കട്ടിപോരാ എന്നും അദ്ദേഹം കുറിപ്പില്‍ ശക്തമായി പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.