Home KeralaFocus ‘ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക?’: മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക?’: മുഖ്യമന്ത്രി പിണറായി വിജയന്‍

115
0
SHARE

ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ലാതെ ആരാധനാലയങ്ങള്‍ ജനങ്ങളെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തുടക്കത്തിലുണ്ടായ കുപ്രചരണങ്ങളെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണവും വിതരണവും ഒരു ഘട്ടം കഴിഞ്ഞതോടെ കേരളം മുഴുവന്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുപോലെ എല്ലാ പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കുള്ള സംഭാവനകളും ഇപ്പോള്‍ കൂടുതലായി എത്തുന്നുണ്ട്. ഇതിനെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെയാണ്: “ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്ബാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശക്തിപ്പെടുത്താനുള്ള ജനമനസ്സുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുകയാണ്”.

പ്രളയവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഒപ്പം തന്നെ കാതിലെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്ബൂതിരിയെക്കുറിച്ച്‌ അദ്ദേഹം പറയുന്നത് ഇങ്ങനെ: “ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക.”

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ…

Posted by Pinarayi Vijayan on Thursday, 15 August 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.