Home IndiaUncut പ്രളയത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ കേരളം!!

പ്രളയത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ കേരളം!!

53
0
SHARE

കനത്ത മഴയിലും സംസ്ഥാനത്ത് 73മത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കുക.

രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും.

തുടര്‍ന്ന്, വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

ജില്ലാ കേന്ദ്രങ്ങളിലെ ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കും. ഒമ്ബതരയ്ക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവം പതാക ഉയര്‍ത്തും.

രാജ്ഭവനില്‍ വൈകിട്ട് നടത്തുന്ന പതിവ് വിരുന്ന് പ്രളയത്തെ തുടര്‍ന്ന് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്.

വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവന്‍ രക്ഷാ പതക്കും മാത്രമാവും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുക.

പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷ൦ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ കനത്ത സുരക്ഷയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്.

ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ശക്തം .കര്‍ശന വാഹന പരിശോധനയും തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.