Home KeralaFocus മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തിര സഹായം; വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക്...

മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തിര സഹായം; വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം

SHARE

സംസ്ഥാനത്ത്‌ മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ്‌ തുക അനുവദിക്കുന്നത്‌. കൂടാതെ ദുരന്തത്തിൽ മരണമടഞ്ഞ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും. തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ 6 ലക്ഷം ഉൾപ്പെടെ 10 ലക്ഷം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ദുരിതബാധിതർക്കും തീരദേശ മത്സ്യതൊഴിലാളി കടുംബങ്ങൾക്കും സൗജന്യറേഷനും അനുവദിച്ചു.

കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തിൽ കൃത്യമായ പരിശോധനയുടെ ഭാഗമായി വേണം നഷ്‌ടപരിഹാരം കണക്കാക്കാൻ. പഞ്ചായത്തുസെക്രട്ടറിയും വില്ലേജ്‌ ഓഫീസറും തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയും പരിശോധിച്ചു ദുരന്തബാധിത വീടുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തും

പ്രളയത്തിൽ മത്സ്യകൃഷി അടക്കം വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരം നഷ്‌ടപരിഹാരം അനുവദിക്കും. കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും തകരാറിൽ ആയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കേണ്ടതുണ്ട്. റോഡുകളും പൊതു കെട്ടിടങ്ങളും അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്.

‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ ഇപ്പോൾ വരുന്നുണ്ട് സംഭാവനകൾ കൈമാറി നൽകുന്നതിന് പൊതു മേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവർ ഈടാക്കുന്ന കമ്മീഷൻ, എക്സ്ചേഞ്ച് ചാർജ് എന്നിവ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്ക് സമിതിയുടെ ആവശ്യപ്പെടും . അതോടൊപ്പം ബാങ്കുകളുടെ കാര്യത്തിൽ നിന്ന് കിട്ടേണ്ട ഇളവുകളും തേടും. നഷ്‌ടപരിഹാര തുക നിക്ഷേപിക്കുന്ന അക്കൗണ്ടുകൾ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന് വ്യവസ്ഥ ഒഴിവാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും.

മന്ത്രിസഭാ ഉപസമിതി

സമയബന്ധിതമായി ദുരിതാശ്വാസത്തിന്‌ നഷ്‌ടപരിഹാരം നൽകാനും വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടം സംബന്ധിച്ച ശുപാർശ നൽകാനും മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.മന്ത്രിമാരായ ഇ പി ജയരാജൻ, ഇ ചന്ദ്രശേഖരൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ. രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് കമ്മിറ്റിയിൽ ഉള്ളത്.

സൗജന്യറേഷൻ

കെടുതിയുടെ ഭാഗമായി ദുരിതത്തിലായവർക്ക്‌ സൗജന്യറേഷൻ നൽകും. അന്ത്യോദയ അന്നയോജനയിൽ പെടുന്നവർക്ക്‌ നിലവിൽ 35 കിലോ അരി സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്. അവരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം ആവശ്യമില്ല. മറ്റ്‌ കാലവർഷക്കെടുതി ബാധിച്ച എല്ലാവർക്കും ഒരു കുടുംബത്തിന് 15 കിലോ അരി വീതം സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട് . തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ അരി ലഭിക്കും

കേന്ദ്രസഹായം തേടും

ദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി കേന്ദ്രസർക്കാറിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള നിവേദനം തയ്യാറാക്കുന്നതിന്‌ ചീഫ് സെക്രട്ടറി ടോം ജോസ്‌, അഡീഷണൽ ചീഫ് സെക്രട്ടറി മാരായ മനോജ് ജോഷി, ഡി കെ സിംഗ്, പ്രിൻസിപൽ സെക്രട്ടറി ഡോക്ടർ വി വേണു എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി.

പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തും

ദുരന്തങ്ങൾ കൂടുതലായി നാം അനുഭവിക്കേണ്ടി വരികയാണ്. അതിന്‌ പരിസ്ഥിതി പ്രശ്നങ്ങളുംഒരു ഘടകമായി വരുന്നുണ്ട്. അത്‌ പരിഹരിക്കാൻ സാധ്യമായ എല്ലാ ഇടപെടലും നടത്തുന്നതാണ്. തീവ്രത വർദ്ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി ഇടപെടൽ ഉണ്ടാകും.

പുനർനിർമ്മാണം വലിയലക്ഷ്യം

ഈ ഘട്ടത്തിൽ ലഭിക്കുന്ന നിയമവിധേയമായ ഏത് സഹായവും സ്വീകരിക്കേണ്ടതുണ്ട് കഴിഞ്ഞ പ്രളയത്തിൽ പുനർനിർമാണത്തിന് 31,000 കോടി രൂപവേണ്ടിവരുമെന്നാണ്‌ യുഎൻ എജൻസി കണക്കാക്കിയിരുന്നത്‌. ഇപ്പോ അത് വലിയ തോതിൽ വർധിച്ചു പുനർനിർമാണത്തിന് വ്യാപ്തി വർദ്ധിച്ചിരിക്കുന്നു നടത്തുക എന്നതാണ് മുന്നിലുള്ള ലക്ഷ്യം കഴിഞ്ഞവർഷത്തെ ദുരിതത്തിൽ നിന്ന് കയറി കൊണ്ടിരിക്കുന്നു വ്യക്തമാണ്നഷ്ടങ്ങൾ നികത്തി വരുന്നതേയുള്ളൂ.

അതിനെയെല്ലാം അതിജീവിക്കുന്ന സമൂഹമാണ് നമ്മുടേത് എന്ന് നാം കാണിച്ചിട്ടുണ്ട് അത് ആവർത്തിച്ചു ഉറപ്പാക്കേണ്ടതുണ്ട്. ആദ്യം ഐക്യത്തോടെയുള്ള മാതൃകാപരമായ ഇടപെടൽ ആണ്‌ ഉണ്ടായത്‌. ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാനും ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനും ഭക്ഷണം വസ്‌ത്രം എന്നിവ നൽകാനും ഒരേ മനസ്സോടെയുള്ള പ്രവർത്തനങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.