തെക്കന്‍ കേരളത്തില്‍ കനത്ത മഴ

  SHARE

  വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞതിനുപിന്നാലെ തെക്കന്‍ കേരളത്തില്‍ കനത്ത മഴ. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തുതുടങ്ങി.

  മഴയെ തുടര്‍ന്ന് ആലപ്പുഴ ചങ്ങനാശ്ശേരി എ സി റോഡില്‍ വെള്ളമുയര്‍ന്നു. കൊല്ലത്തെ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. ആലപ്പുഴയില്‍ തുടര്‍ച്ചയായ കനത്ത മഴയില്ല. എന്നാല്‍ ഇടവിട്ട് കനത്തമഴ പെയ്യുന്നുണ്ട്. കഴിഞ്ഞരാത്രി മഴ പെയ്തിരുന്നില്ല.

  എന്നാല്‍ ചൊവ്വാഴ്ച രാവിലെ മഴ വീണ്ടും പെയ്യുകയായിരുന്നു. 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നു. തുടര്‍ന്ന് ജനവാസ മേഖലകളിലും എ സി റോഡിലും വെള്ളം കയറിയിട്ടുണ്ട്. മങ്കൊമ്ബ് മേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.നിലവില്‍ ജനങ്ങള്‍ ട്രാക്ടറുകളും മറ്റുമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്.

  ദുരിതാശ്വാസ ക്യാമ്ബുകളിലെത്തിയവരുടെ എണ്ണം 20,000 കവിഞ്ഞു. 48 പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലാണ്.കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട കൊടുമണില്‍നിന്ന് ആരംഭിച്ച്‌ കരുനാഗപ്പള്ളി കനേരിക്കായലില്‍ അവസാനിക്കുന്ന പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്.

  അപ്പര്‍ കുട്ടനാട്ടിലേക്ക് കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളത്തിന്റെ വരവ് പലയിടങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല.

  ഇതേ തുടര്‍ന്ന് തൊടിയൂര്‍ പാലത്തിനു സമീപമുള്ള വീടുകളില്‍ വെള്ളം കയറി. അതേസമയം പന്തളം, തിരുവല്ല മേഖലകളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. ആറായിരത്തിലധികം പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്ബിലുള്ളത്.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.