Home KeralaFocus മഴകുറഞ്ഞു മധ്യ കേരളം ശാന്തമാകുന്നു

മഴകുറഞ്ഞു മധ്യ കേരളം ശാന്തമാകുന്നു

41
0
SHARE

മഴകുറഞ്ഞു തുടങ്ങിയതോടെ മധ്യമ കേരളത്തിൽ സ്ഥിതികൾ ശാന്തമാവുകയാണ്. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ പല മേഖലയിലും നേരിയ തോതിൽ മഴ തുടരുണ്ട്. എങ്കിലും പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവർത്തനവും സുഗമമായി നടക്കുന്നുണ്ട്.

63 ദുരിതാശ്വാസ ക്യാംപുകളാണ് നിലവിൽ എറണാകുളം ജില്ലയുടെ വിവിധ താലൂക്കിലായി പ്രവർത്തിക്കുന്നത്. 11,258 പേർ ക്യാംപുകളിലാണ്. പറവൂർ താലൂക്കിൽ 30 ക്യാംപുകളും ആലുവയിൽ 21 ക്യാംപുകളുമാണുള്ളത്. വെള്ളമിറങ്ങി ത്തുടങ്ങിയതോടെ നിരവധി പേർ വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയിലെ 167 ദുരിതാശ്വാസ ക്യാംപുകൾ അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെ മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഇരുപത് സെന്റിമീറ്റർ ആയി താഴ്ത്തി. ദുരന്ത ബാധിത മേഖലകളിലേക്ക് നൽകാനായി ഇന്നും എറണാകുളം കളക്ട്രേറ്റിൽ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.