Home KeralaFocus പ്രളയം; മനോരമയില്‍ ഇന്ന് വന്ന ഫോട്ടോ തെറ്റിധരിപ്പിക്കുന്നത്; കിണർ ജലം ഉപയോ​ഗിക്കുന്നതിന് മുമ്പ് സൂപ്പർ ക്ലോറിനേറ്റ്...

പ്രളയം; മനോരമയില്‍ ഇന്ന് വന്ന ഫോട്ടോ തെറ്റിധരിപ്പിക്കുന്നത്; കിണർ ജലം ഉപയോ​ഗിക്കുന്നതിന് മുമ്പ് സൂപ്പർ ക്ലോറിനേറ്റ് ചെയ്യു

1914
0
SHARE

ഇന്ന് മലയാള മനോരമ ദിനപത്രത്തിൽ പ്രസദ്ധീകരിച്ചു വന്ന ഒരു ചിത്രം ജനങ്ങളെ തെറ്റിധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിശദീകരണവുമായി നിരവധി പേർ രം​ഗത്തു വന്നിരിക്കുകയാണ്. പ്രളയ ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടാനാട്ടിലെ കിണറ്റിൽ നിന്നും ഒരു കുടുംബം കുടിവെള്ളം ശേഖരിക്കുന്നതാണ് ചിത്രം. കിണർവെള്ളത്തിന്റെ ഏതാനും സെന്റിമീറ്റർ താഴെ വരെ പ്രളയ ജലമാണെന്നും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറാൻ തയ്യാറാവത്ത് പ്രദേശവാസികൾ ഉപയോ​ഗിക്കുന്നത് ഈ വെള്ളമാണെന്നും ചിത്രത്തിന്റെ ക്യാപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് ചൂണ്ടിക്കാട്ടിയ സാമൂഹ്യമാധ്യമങ്ങളിൽ ആളുകൾ രം​ഗത്തു വന്നിരിക്കുന്നത്.

മനോരമയുടെ ചിത്രത്തിൽ നിന്ന് പ്രളയ ജലവുമായി നേരിട്ട് സമ്പർക്കത്തിലെത്താത്ത പ്രളയബധിത പ്രദേശങ്ങളിൽ ജലാശയങ്ങളിൽ നിന്ന് ജലം ഉപയോ​ഗിക്കാമെന്ന ആശയം കുടി പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു കിണറ്റില്‍ നിന്നും വെള്ളമെടുത്തു ഉപയോഗിക്കരുത്. പ്രളയ ബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ നിന്നും ജലം ഉപയോ​ഗിക്കുന്നതിന് മുമ്പ് അവ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. ഇതിനി ശേഷം മാത്രമെ കിണര്‍ ജലം ഉപയോഗിക്കാൻ പാടുള്ളു. ഇത്തരം കാര്യങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ പത്രമാധ്യമങ്ങളും എറെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളെ ഏതെങ്കിലും രീതിയിൽ തെറ്റായി സ്വാധിക്കുന്ന ചിത്രങ്ങളാണ് പുറത്തു വിടുന്നതെങ്കിൽ അതിനോടൊപ്പം ഒരു മുന്നറയിപ്പ് കൂടി ഉൾപ്പെടുത്താം. അല്ലെങ്കിൽ ശരിയായ രീതി ചേർക്കാം. അത്തരത്തിൽ അതിജീവനത്തിന്റെ ഭാ​ഗമാവാം.

വെള്ളമിറങ്ങിയ ശേഷം മലിനമായ കിണറുവെള്ളം ശുചീകരിക്കാം : എന്താണ് സൂപ്പർ ക്ലോറിനേഷൻ രിസ്വൻ ഇളവെയിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്

കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്.

2. കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)
വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍

3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം.

4. വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക

5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.

6. 1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.