Home KeralaFocus കുഞ്ഞിന്റെ ചികിത്സക്കായുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി അനസ് ; ചികിത്സക്കായുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ച്ശൈലജ...

കുഞ്ഞിന്റെ ചികിത്സക്കായുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി അനസ് ; ചികിത്സക്കായുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ച്ശൈലജ ടീച്ചർ

SHARE

സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ തീരുമാനിച്ച അനസിന്റെ കുഞ്ഞിന്റെ ചികിത്സക്കായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച്  മന്ത്രി    കെ കെ ശൈലജ ടീച്ചർ. ഫെയ്സ് ബുക്കിലൂടെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങൾ. തന്റെ വിഷമത്തേക്കാൾ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക.

എന്നാൽ. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണിൽ സംസാരിച്ചിരുന്നു. റീജിയണൽ കാൻസർ സെന്ററിൽ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കും.കുഞ്ഞ്‌ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.