Home KeralaFocus അതിജീവനത്തിന് പിന്തുണയുമായി മുന്‍നിര നായകന്മാര്‍; സോഷ്യല്‍മീഡിയയില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആക്കി സിനിമാതാരങ്ങളും

അതിജീവനത്തിന് പിന്തുണയുമായി മുന്‍നിര നായകന്മാര്‍; സോഷ്യല്‍മീഡിയയില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആക്കി സിനിമാതാരങ്ങളും

266
0
SHARE

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയൊരു മഹാമാരി ആണ് കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഒരു പ്രളയത്തിന്റെ നിന്ന് ദുരന്തത്തില്‍ നിന്ന് കരകയറും മുമ്ബേ മറ്റൊന്ന് നമ്മുടെ മുന്‍പില്‍. കൈകോര്‍ത്തു പരസ്പരം സഹായിച്ചല്ലാതെ നമുക്ക് ഇതിനെ അതിജീവിക്കാന്‍ കഴിയില്ല. അതിജീവനത്തിന്റെ ഭാഗമായി നൂതനമായി നമുക്ക് ഉപയോഗിക്കാന്‍ പറ്റിയ എല്ലാ സാങ്കേതിക വിദ്യകളും നാം ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണമായും പിന്തുണച്ചു കൊണ്ടാണ് മുന്‍നിര സിനിമാതാരങ്ങള്‍ പോലും രംഗത്തെത്തിയിരിക്കുന്നത്. ടോവിനോ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയസൂര്യ തുടങ്ങി നിരവധി മുന്‍നിര സിനിമ താരങ്ങളെല്ലാം തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഭാഗമായി സോഷ്യല്‍ മീഡിയ ഉപയോഗിച്ച്‌ കൊണ്ടിരിക്കുന്നു.

കഴിഞ്ഞ പ്രളയത്തിന് മലയാളികളുടെ കണ്‍ട്രോള്‍റൂം ആയിരുന്ന ഫേസ്ബുക്ക് ഇത്തവണയും അതുപോലെ തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. അതിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ചുകൊണ്ട് വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി താരങ്ങള്‍ പ്രധാനപ്പെട്ട അറിയിപ്പുകള്‍, നിര്‍ണായകമായ വിവരങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. പ്രളയക്കെടുതിയില്‍ വലയുന്ന സാഹചര്യം ആണെങ്കിലും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ചിലര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്.

അപകടകരമായ ഈ പ്രക്രിയയെ മറികടക്കാന്‍ സിനിമ താരങ്ങളുടെ അറിയിപ്പുകള്‍ ആശ്രയിക്കുകയാണ് നല്ലത്. വിശ്വാസി യോഗവും ഔദ്യോഗികമായി ഉറപ്പുവരുത്തുകയും ആയ വിവരങ്ങള്‍ മാത്രമേ താരങ്ങള്‍ പുറത്തുവിടാറുള്ളൂ. അത്തരത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അതിജീവനത്തെ കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കാന്‍ സിനിമാതാരങ്ങള്‍ നല്‍കുന്ന സംഭാവന ചെറുതായി കാണാന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.