Home Don't Miss തലസ്ഥാനത്തു കളക്ടറുടെ വിഡ്ഢിവേഷം; വിവരക്കേടോ, അതി ബുദ്ധിയോ?

തലസ്ഥാനത്തു കളക്ടറുടെ വിഡ്ഢിവേഷം; വിവരക്കേടോ, അതി ബുദ്ധിയോ?

SHARE

തലസ്ഥാനത്തു കളക്ടറുടെ വിഡ്ഢിവേഷം;
വിവരക്കേടോ അതി ബുദ്ധിയോ?

തിരുവനന്തപുരം: ദുരിതത്തിൽ പെട്ട് നരകിക്കുന്നവർക്കു കൈത്താങ്ങു നൽകാൻ നാടാകെ പ്രയത്നിക്കുമ്പോൾ ഇപ്പോൾ അത് വേണ്ടെന്നു പറഞ്ഞു തിരുവനന്തപുരം ജില്ലാ കലക്ടർ. ദുരിതാശ്വാസപ്രവർത്തനത്തിനു പാരവെച്ചു കലക്ടർ അവധിയിൽ പോയെന്നും വാർത്ത.
കഴിഞ്ഞ വര്ഷം പ്രളയകാലത്തു തലസ്ഥാനത്തെ ജില്ലാ കലക്ടർ വാസുകി ആയിരുന്നു താരം. ഇത്തവണ അതേ ജില്ലയിലെ കലക്ടർ കെ ഗോപാലകൃഷ്ണന് വില്ലൻ വേഷം.

പ്രളയക്കെടുതിക്കിടയിൽ അടിയന്തര സാഹചര്യം പരിഗണിക്കാതെ അവധിയിൽ പോയ ജില്ലാ കളക്ടറുടെ നടപടി ഭരണ നേതൃത്വത്തെ ഞെട്ടിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് സംസ്ഥാനത്താകെ സഹായം എത്തിക്കുന്നതിനു നേതൃത്വം വഹിക്കേണ്ട തലസ്ഥാന ജില്ലയുടെ കലക്ടർ അവധിയിൽ പോയതോടെ സാധന സാമഗ്രികളുടെ ശേഖരണം തുടങ്ങിയ സംഘടനകളും സന്നദ്ധ പ്രവർത്തകരും നൈരാശ്യത്തിലായി.

കഴിഞ്ഞ ദിവസം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ , ദുരിതബാധിതർക്ക് ഇപ്പോൾ സഹായം വേണ്ടെന്ന വീഡിയോ ആണ് കലക്ടർ പോസ്റ്റ് ചെയ്തത്. 2018 ലെ പ്രളയകാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചായിരുന്നു പൊതുജനങ്ങളിൽ നിന്ന് സാധന സാമഗ്രികൾ ശേഖരിച്ചതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തതും. ഇത്തവണ ഡിവൈഎഫ്‌ഐയും തിരുവനന്തപുരം കോർപ്പറേഷനും പ്രസ്ക്ലബ് അടക്കമുള്ള സ്ഥാപനങ്ങളും കളക്ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്. മേയറുടെ നേതൃത്വത്തിൽ ശേഖരിച്ച ഒരു ലോഡ് കുടിവെള്ളം രാത്രി വയനാട്ടിലേക്കു പുറപ്പെട്ടു. ജില്ലാ കളക്ടർ ഇക്കാര്യത്തോട് മുഖംതിരിച്ചതാണ് വിവാദമായത്.

അവധി ദിവസമായിട്ടും സെക്രട്ടറിയേറ്റ് മുതൽ വില്ലേജ് ഓഫീസുകൾവരെ ഇന്ന് പ്രവർത്തിച്ചിരുന്നു. അവധിയിൽ പോയ ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ആവശ്യപ്പെട്ടിരുന്നു. . ഇതിനിടെയാണ് ജില്ലാ കളക്ടർ തന്നെ അവധിയെടുത്ത് മുങ്ങിയത്.

ശ്രീറാം വെങ്കട്ടരാമന്റെ കേസിൽ ഗോപാലകൃഷ്ണന്റെ സഹായം ഉണ്ടായിരുന്നു എന്ന് ചർച്ച ഉയർന്നിരുന്നു. നാട്ടിൽ എന്ത് നടക്കുന്നു എന്നറിയാതെ, സ്വപ്നലോകത്ത് ജീവിക്കുന്നത് കൊണ്ടാണ് ഗോപാലകൃഷ്ണൻ അബദ്ധം കാണിക്കുന്നത് എന്ന അഭിപ്രായവും ഉണ്ട്.

കേരളത്തിന് സഹായം ആവശ്യമില്ല എന്ന സംഘ കേന്ദ്രങ്ങളുടെ വ്യാജ പ്രചാരണങ്ങൾക്കു ഏണ്ണയൊഴിക്കുന്നതാണ്‌ കളക്ടറുടെ നടപടി എന്നാണു പൊതു വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.