സംസ്ഥാനം മഴക്കെടുതിയെ അതീജീവിക്കാൻ ശ്രമിക്കുമ്പോൾ മാർക്കറ്റിങ് തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഉരുൾ പൊട്ടൽ ഉണ്ടായ മലപ്പുറം കവളപ്പാറയിൽ ആദ്യം എത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ആണെന്നും ,അതുകൊണ്ടാണ് സർക്കാർ അവിടെ രക്ഷാപ്രവർത്തനം നടത്തിയതെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിലെ വസ്തുത ഇങ്ങനെയാണ്.
പി വി അൻവറിന്റെ വണ്ടിയിലാണ് ഏഷ്യാനെറ്റ് സംഘം ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെത്തിയത്. ഏഷ്യാനെറ്റിന്റെ റിപ്പോർട്ടിനെ തുടർന്നാണം സംസ്ഥാന സർക്കാർ കവളപ്പാറയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതെങ്കിൽ പിന്നെ പി വി അൻവറിന്റെ വണ്ടിയിൽ എങ്ങനെ അവർ അവിടെ എത്തുമെന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. യഥാർത്ഥിത്തിൽ പി വി അൻവർ കവളപ്പാറയിക്ക് പോകുന്ന വഴി ഏഷ്യാനെറ്റ് ടീം അദ്ദേഹത്തിന്റെ വണ്ടിയിൽ കയറിപ്പറ്റുകയാണുണ്ടായത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ സംഭവം നേരത്തെ അറിയുകയും അങ്ങോട്ട് പോകുകയും ചെയ്ത ആളാണ് പി വി അൻവർ. അപ്പോൾ സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ ആദ്യം തന്നെ അങ്ങോട്ട് പോയ വ്യക്തിയും അദ്ദേഹമാണ്.
കവളപ്പാറയിലെ ജനങ്ങൾക്കു മുന്നറിയിപ്പ് കൊടുത്തില്ല എന്ന് വരുത്തി തീർക്കുവാനാണഅ ഏഷ്യാനെറ്റ് ന്യൂസ് ശ്രമിച്ചത്. എന്നാൽ കവളപ്പാറയിലെ ജനങ്ങൾക്കു മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നും അവിടെ നിന്നും പതിനേഴു കുടുംബങ്ങൾ മാറി താമസിച്ചിരുന്നു എന്നും പിന്നീട് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പറഞ്ഞപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിനെ പുകഴത്തി രംഗത്തു വന്ന ചിലരെങ്കിൽ സ്വയം തിരുത്താൻ തയ്യാറായത്. തുടർന്നെത്തിയ മാത്യഭൂമി സഘത്തോട് നാട്ടുകാർ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തതോടെ എഷ്യാനെറ്റിന്റെ മാർക്കറ്റിങ് അജണ്ട അവിടെ ഇല്ലാതായി.
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിനു ശേഷം രണ്ടു പോലീസുകാർ ബൈക്കിൽ എത്തി പറയുക മാത്രമാണുണ്ടായതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ തിരുത്തലുണ്ടായത്. പിന്നീട് അനൗൺസ്മെന്റ് നടത്തിയെന്നും തിരുത്തി, അതായത് വ്യക്തമായ മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നു തെളിവുകൾ പുറത്തു വന്നപ്പോൾ സമ്മതിക്കേണ്ടി വന്നു. മുന്നറിയിപ്പ് കൊടുത്തിട്ടും പോകാതിരുന്ന ആളുകളുടെ ഉൾപ്പടെ വീടുകളുടെ മുകളിലേയ്ക്കു മണ്ണിടിച്ചിൽ നടന്നപ്പോൾ അങ്ങോട്ടേയ്ക് പുറമെ നിന്നും എത്തിപ്പെടുവാനുള്ള വഴികൾ മരങ്ങൾ വീണടഞ്ഞിരുന്നു. രാവിലെ മുതൽ അത് നീക്കി ഉച്ചയോടെയാണ് അൻവർ അവിടേയ്ക്കു പോയതും രക്ഷാപ്രവർത്തനം ആരംഭിച്ചതും, അങ്ങനെ അൻവർ പോകുന്ന കൂട്ടത്തിൽ ആണ് ആ റിപ്പോർട്ടർക്കും ക്യാമറാമാനും “ലിഫ്റ്റ്” കൊടുത്ത്. അങ്ങനെ അൻവറിന്റെ വണ്ടിയിൽ “ലിഫ്റ്റ്” അടിച്ചു എത്തിയ ഏഷ്യാനെറ്റ് ആണ് ഈ സംഭവം “ശ്രദ്ധയിൽ” പെടുത്തിയത് എന്ന് പറഞ്ഞാൽ അത് എങ്ങനെ ആണ് ശരിയാവുക.
ഈ അവസരത്തിൽ ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിച്ചാൽ നാളെ ഇതൊക്കെ കെട്ടടങ്ങുമ്പോൾ ഏഷ്യാനെറ്റ് ഉയർത്താൻ പോകുന്ന സർക്കാർ വിരുദ്ധയ്ക്ക് കൈതാങാണിതൊക്കെ. അതു കൊണ്ടു തന്നെ ഇപ്പോഴേ ഇതൊക്കെ പറഞ്ഞു കൊണ്ട് തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്. നാട് പേമാരിയിൽ മുങ്ങുംമ്പോഴും മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പിഴക്കാതെ മുന്നോട്ട പോകാൻ ഏഷ്യാനെറ്റിന് തുടർന്നും സാധിക്കട്ടെ.