Home LookingGlass സ്വർണവില സർവകാല റെക്കോർഡിൽ; പവന് 27,400 രൂപയിലെത്തി

സ്വർണവില സർവകാല റെക്കോർഡിൽ; പവന് 27,400 രൂപയിലെത്തി

597
0
SHARE

സർവകാല റെക്കോർഡുമായി സ്വർണവില കുതിക്കുന്നു. പവന് 27,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 3425 രൂപയാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ പവന് 27,200 രൂപയായിരുന്നു. കഴിഞ്ഞ എഴ് ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ജൂലായ് 1 ന് 24,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂലായ് 19 ന് 26,120 ലെത്തിയ സ്വർണവില പിന്നീട് 25,000 ത്തിലേക്ക് താഴുകയായിരുന്നു.

ഓഗസ്റ്റ് ഒന്നു മുതൽ സ്വർണവിലയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 2 ന് 26,040 ആയിരുന്ന സ്വർണവില ആറു ദിവസത്തിനിടെയാണ് 27,400 ൽ എത്തിനിൽക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.