Home IndiaUncut ജ​മ്മു കാ​ഷ്മീ​ര്‍ ; കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെ ക​ണ്ണും​പൂ​ട്ടി എതിർക്കാനക്കില്ല കോൺഗ്രസ്

ജ​മ്മു കാ​ഷ്മീ​ര്‍ ; കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെ ക​ണ്ണും​പൂ​ട്ടി എതിർക്കാനക്കില്ല കോൺഗ്രസ്

80
0
SHARE

ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ഭി​ന്ന​ത വീ​ണ്ടും പ്ര​ക​ടം. ജ​മ്മു കാ​ഷ്മീ​രി​നെ വെ​ട്ടി​മു​റി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ജ്യ​സ​ഭ എം​പി​യാ​യി​രു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് ക​ര​ണ്‍ സിം​ഗും സ്വാ​ഗ​തം ചെ​യ്ത​താ​ണ് പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഷ്മീ​ര്‍ രാ​ജാ​വാ​യി​രു​ന്ന ഹ​രി​സിം​ഗി​ന്‍റെ മ​ക​ന്‍ കൂ​ടി​യാ​ണ് ക​ര​ണ്‍ സിം​ഗ്.

ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെ ക​ണ്ണും​പൂ​ട്ടി എ​തി​ര്‍​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​ര​ണ്‍​സിം​ഗ് പ​റ​ഞ്ഞു. കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ റ​ദ്ദാ​ക്കി കൊ​ണ്ട് രാ​ഷ്ട്ര​പ​തി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​തി​ലും ജ​മ്മു കാ​ഷ്മീ​രി​നെ പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന ബി​ല്ലി​ന് പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​കാ​രം ന​ല്‍​കി​യ​തി​ലും നി​ര​വ​ധി ന​ല്ല വ​ശ​ങ്ങ​ളു​ണ്ടെ​ന്ന് ക​ര​ണ്‍​സിം​ഗ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. എ​ങ്കി​ലും കാ​ഷ്്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ള്‍ തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലഡാക്കിനു കേന്ദ്രഭരണ പദവി നല്‍കണമെന്ന് 1965 ല്‍ താന്‍ ശുപാര്‍ശ ചെയ്തിരുന്നു. മണ്ഡല പുനഃക്രമീകരണം ജമ്മു – കശ്മീര്‍ മേഖലകള്‍ തമ്മില്‍ ന്യായമായ രാഷ്ട്രീയ അധികാര വിഭജനം ഉറപ്പാക്കും. കശ്മീരില്‍ വീട്ടുതടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെ ഉടന്‍ മോചിപ്പിക്കണം. പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ അവരുമായി സര്‍ക്കാര്‍ ചര്‍ച്ച തുടരണം. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല. ജമ്മു കശ്മീരിന് എത്രയും വേഗം പൂര്‍ണ സംസ്ഥാന പദവി മടക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദ്ര സിംഗ് ഹൂഡ, ജനാര്‍ദ്ദന്‍ ദ്വിവേദി, എന്നിവരും കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ചു. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പോരാട്ടം കനപ്പിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.