നടി ഐശ്വര്യ ലക്ഷ്മി കോടതിയില്‍. പരസ്യ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടി കേസില്‍ പെട്ടത്. ഇരിങ്ങാലക്കുട അഡീഷണല്‍ സബ് കോടതിയിലാണ് ഐശ്വര്യ എത്തിയത്.
കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര് തന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരെ താരം നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഇന്നലെ രാവിലെ അഭിഭാഷകനൊപ്പം താരം കോടതിയില്‍ എത്തുകയായിരുന്നു. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചെന്നാണ് വിവരം.