Home IndiaUncut ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

96
0
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആള്‍ ഇന്ത്യ റേഡിയോ വഴിയാണ് മോദി ജനങ്ങളുമായി സംസാരിക്കുക.കാശ്മീരിന്റെ പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് കളഞ്ഞതിനെ കുറിച്ചും, കാശ്മീരിനെ രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുമെന്നും കരുതപ്പെടുന്നു.

ട്വിറ്ററിലൂടെ ആള്‍ ഇന്ത്യ റേഡിയോ(എ.ഐ.ആര്‍) തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ ഇക്കാര്യം റീട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിനകം തങ്ങളുടെ ട്വീറ്റ് എ.ഐ.ആര്‍ ഡിലീറ്റ് ചെയ്തു. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിര്‍ണായ പ്രഖ്യാപനം ഉണ്ടാകുമെന്ന് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നുണ്ട് .
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാര്‍ച്ച്‌ 27നാണ് മോദി അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. അന്ന് ഉപഗ്രവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച അവസരമായിരുന്നു. രാജ്യം കൈവരിച്ച നേട്ടത്തെ പ്രകീര്‍ത്തിക്കൊണ്ടായിരുന്നു മോദി അന്ന് സംസാരിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം നിലനിന്നതിനാല്‍ മോദിയുടെ ഈ പ്രസംഗം വിവാദമായിരുന്നു. സ്വാതന്ത്യ ദിനത്തിന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായാണ് ഇപ്പോഴത്തെ സംബോധന.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.