Home GlobalVoice ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കൊക്കയില്‍ ഉപേക്ഷിച്ച യുവാവിനെ ഇട്ട ഫ്രിഡ്ജ് യാതൊരു യന്ത്രസഹായവും ഇല്ലാതെ തിരിച്ചെടുപ്പിച്ചു

ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കൊക്കയില്‍ ഉപേക്ഷിച്ച യുവാവിനെ ഇട്ട ഫ്രിഡ്ജ് യാതൊരു യന്ത്രസഹായവും ഇല്ലാതെ തിരിച്ചെടുപ്പിച്ചു

5612
0
SHARE

സ്പൈനിലെ അല്‍മേരിയയിൽ ആണ് സംഭവം. ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കൊക്കയില്‍ ഉപേക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് വൈറലാകുന്നത്.താഴേയ്ക്ക് ഇട്ട ഫ്രിഡ്ജ് യാതൊരു യന്ത്രസഹായവും ഇല്ലാതെ തിരിച്ചെടുപ്പിക്കുകയാണ് പോലീസ് ചെയ്ത്. ഫ്രിഡ്ജ് ഉന്തിയും തള്ളിയും യുവാവ് പെടാപാടുപ്പെട്ട് മുകളില്‍ എത്തിച്ചു. എന്നാല്‍ പണി അവിടം കൊണ്ടും തീര്‍ന്നില്ല. 35.62 ലക്ഷം രൂപ പിഴയും അടപ്പിച്ചു.

ഇതോടൊപ്പം കൃത്യമായ രീതിയില്‍ ഫ്രിഡ്ജ് റീ സൈക്കിള്‍ ചെയ്യാന്‍ യുവാവിന് നിര്‍ദ്ദേശം സ്‌പെയിന്‍ പോലീസ് നല്‍കുകയും ചെയ്തു. മലഞ്ചെരുവില്‍ ഫ്രിഡ്ജ് കൊണ്ടുപോയി തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സംഭവം പോലീസിന്റെ കണ്ണിലും പെട്ടു. തുടര്‍ന്ന് വീഡിയോയില്‍ കണ്ട യുവാവിനെ പോലീസ് തിരഞ്ഞു പിടിച്ച്‌ എട്ടിന്റെ പണി കൊടുക്കുകയായിരുന്നു.

വൈറലായതോടെയാണ് യുവാവിന് പണികിട്ടിയത്. റീസൈക്കിള്‍ ചെയ്യുകയാണെ എന്ന പ്രഖ്യാപനത്തോടെ പഴയ ഫ്രിഡ്ജ് മലഞ്ചെരുവില്‍ തള്ളുന്ന യുവാവിന്റെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്. പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് സംഭവം ഒരു മാതൃകയാക്കാമെന്നും സ്‌പെയിന്‍ പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.